അനുബന്ധ വാര്‍ത്തകള്‍
- അവാർഡ് നിരസിച്ചിട്ടില്ല, പുരസ്കാരങ്ങൾ തങ്ങൾക്ക് അർഹിക്കുന്നത് തന്നെ; ഹോട്ടലിലോ വീട്ടിലോ അവാർഡ് എത്തിച്ചാലും സ്വീകരിക്കുമെന്ന് വിട്ടുനിന്ന പുരസ്കാരജേതാക്കൾ
- എതിർ ശബ്ദം ഉയർത്തിയവരുടെ പേരും ഇരിപ്പിടങ്ങളും സദസ്സിൽ നിന്ന് നീക്കം ചെയ്ത് ദേശീയ പുരസ്കാര സമർപ്പണം തുടരുന്നു, പുറത്ത് അവാർഡ് ജേതാക്കളുടെ പ്രതിഷേധം
- മരണക്കാറ്റ്; ഇടിമിന്നലേറ്റ് മരിച്ചത് 27 പേർ, യുപിയിലും ഉത്തരാഖണ്ഡിലും കനത്തമഴയെ തുടർന്ന് മരണം 73
- പാർവതിക്കും ഫഹദിനും ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി നൽകില്ല? - നടപടി വിവാദത്തിലേക്ക്
- സിം കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ
പ്രസിഡന്റ് പുരസ്കാരം നൽകാത്തതിൽ പ്രതിഷേധിച്ച് ഫഹദ് ഡൽഹി വിട്ടു
വിവാദങ്ങൾക്കിടെ പ്രതിഷേധക്കാരെ ഒഴിവാക്കി ദേശിയ പുരസ്കാര സമർപ്പണം തുടരുകയാണ്. അതേസമയം പ്രസിഡന്റ് അവാരേഡ് നൽകാത്തതിൽ പ്രതിഷേധമറിയിച്ച് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിൽ ഡൽഹി വിട്ടു. മറ്റെല്ലാവരും വേദിക്കു മുന്നിൽ പ്രതിഷേധമറിയിച്ചപ്പോൾ താരം ഡൽഹിയിൽ നിന്നും തിരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
പുരസ്കാര ജേതാക്കളായ പതിനൊന്ന് പേർക്ക് മാത്രമേ പ്രസിഡന്റ് അവാർഡ് സമർപ്പിക്കുകയുള്ളു എന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെ തുടാർന്നാണ് 70ഓളം വരുന്ന പുരസ്കാര ജേതാക്കൾ പുരസ്കാരദാനച്ചടങ്ങിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്.
എന്ത് മാനദണ്ഡത്തിലാണ് പ്രസിഡന്റിൽ നിന്നും അവാർഡ് വാങ്ങുന്നവരെ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഇതേവരെ കേന്ദ്ര സർക്കാർ മറുപടി പറഞ്ഞിട്ടില്ല. അതേസമയം മലയാളത്തിൻ നിന്നും ജയരാജും യേശുദാസും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇരുവരും പ്രസിഡന്റിൽ നിന്നും പുരസ്കാരങ്ങൾ കൈപ്പറ്റി. നേരത്തെ നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച കത്തിൽ ഇരുവരും ഒപ്പിട്ടിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കും എന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു.