അപർണ|
Last Modified വ്യാഴം, 3 മെയ് 2018 (14:07 IST)
രാജസ്ഥാനിൽ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 24 ആയി. യുപിയിൽ ഇടിമിന്നലേറ്റ് മരിച്ചത് 27 പേർ. ബിജ്നോറിൽ മൂന്നും സഹരൻപുരിൽ രണ്ടും ബറേലിയിൽ ഒരാളും മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു.
രാജസ്ഥാനിലെ അല്‍വാര്‍, ധോൽപുർ, ഭരത്‍പുര്‍ ജില്ലകളിൽ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണു പൊടിക്കാറ്റ് വീശിയടിച്ചത്. യുപിയിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ്. കനത്ത കാറ്റും മഴയും ഡൽഹിയെയും ബാധിച്ചു.
പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ഉത്തർപ്രദേശിൽ ബുധനാഴ്ച രാത്രിയിൽ വലിയ തോതിൽ ഇടിയും മിന്നലും കൊടുങ്കാറ്റുമുണ്ടായതായി സർക്കാർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുറന്നു പ്രവർത്തിക്കുകയാണ്.