നരേന്ദ്ര മോഡി വഡോദരയിലെ എംപി സ്‌ഥാനം രാജിവെച്ചു

അഹമ്മദാബാദ്‌| Last Updated: വ്യാഴം, 29 മെയ് 2014 (16:02 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി വഡോദരയിലെ എംപി സ്‌ഥാനം രാജിവെച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വഡോദരയിലും വാരണാസിയിലും ബിജെപി സ്‌ഥാനാര്‍ത്ഥിയായി നിന്ന മോഡി രണ്ടിടത്തും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഒരു മണ്ഡലത്തില്‍ നിന്ന്‌ മോഡി രാജിവെച്ചത്.

വഡോദരയിലെ ഉപതെരഞ്ഞെടുപ്പില്‍ മോഡിയുടെ വിശ്വസ്‌തനായ അമിത്‌ ഷായെ മത്സരിപ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു വാരണാസി.
അരവിന്ദ്‌ കെജ്രിവാളിനെതിരായ അഭിമാന പോരാട്ടത്തിലൂടെയാണ്‌ മോഡി വാരണാസി മണ്ഡലം പിടിച്ചത്‌.

പുണ്യനഗരം കൂടിയായ വാരണാസിയിലെ സീറ്റ്‌ നിലനിര്‍ത്താനാണ്‌ മോഡി സ്വന്തം സംസ്‌ഥാനത്തു നിന്നുള്ള സീറ്റില്‍ നിന്ന്‌ രാജിവെക. കോണ്‍ഗ്രസ്‌ നേതാവ്‌ അധുസൂദന്‍ മിസ്‌ത്രിയെ അഞ്ചര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്‌ മോഡി വഡോദരയില്‍ തോല്‍പിച്ചത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :