ഫെഡറല്‍ വ്യവസ്ഥ ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 28 മെയ് 2014 (16:14 IST)
സംസ്ഥാനങ്ങള്‍ വികസിച്ചാല്‍ മാത്രമെ രാജ്യത്തിന് വികസനം ഉണ്ടാവുകയുള്ളൂ. അങ്ങനെയെങ്കില്‍ മാത്രമെ രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയും ശക്തിപ്പെടുകയുള്ളൂവെന്നും അതിനാല്‍ രാജ്യത്തിന്റെ ഫെഡറല്‍ വ്യവസ്ഥ ശക്തിപ്പെടുത്താന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയില്‍ വരുന്ന കാര്യങ്ങളില്‍ വേഗത്തിലുള്ള നടപടികള്‍ക്കും പരിഹാരം കാണുന്നതിനുമായി സാങ്കേതിക വിദ്യയും മറ്റും വ്യാപകമായി ഉപയോഗിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും മോഡി യോഗത്തില്‍ ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :