ഇറോം ശര്‍മ്മിളയ്ക്ക് സന്ദര്‍ശാനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 29 മെയ് 2014 (08:51 IST)
സൈന്യത്തിന്റെ പ്രത്യേകാധികാരം(അഫ്സ്പ)​ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 13 വര്‍ഷമായി നിരാഹാരം അനുഷ്ഠിക്കുന്ന ഇറോം ശര്‍മ്മിളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിക്കുവാനുള്ള അനുമതി നിഷേധിച്ചു. തിരക്കു കാരണമാണ് ഇറോം ശര്‍മ്മിളയ്ക്ക് സന്ദര്‍ശനം അനുവദിക്കാത്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇറോം ജൂലൈയില്‍ ഡല്‍ഹിയിലെത്തുന്പോള്‍ സന്ദര്‍ശനാനുമതി പരിഗണിക്കുമെന്നും ഓഫീസ് വ്യക്തമാക്കി.

2006ല്‍ ജന്തര്‍മന്തറിനു മുന്നില്‍ സത്യാഗ്രഹം നടത്തിയതുമായി ബന്ധപ്പെട്ടകേസില്‍ ഹാജരാകാന്‍ പട്യാല കോടതി സമന്‍സ് അയച്ചതിനെത്തുടര്‍ന്നാണ് ഇറോം ശര്‍മ്മിള ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും മൂലം ജനങ്ങള്‍ നേരിടുന്ന പ്രശനങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഇറോം മണിപ്പൂരിലേക്ക് മടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :