ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 27 മെയ് 2014 (19:56 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിസഭയുടെ ആദ്യനീക്കം കള്ളപ്പണക്കാര്‍ക്കെതിരേ. കള്ളപ്പണം പൂഴ്ത്തിവെയ്പ്പിനെതിരേ നീങ്ങാന്‍ പ്രത്യേക സംഘം രൂപീകരിച്ചതായി കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(എസ്‌ഐടി) തലവനായി ജസ്റ്റിസ് എം ബി ഷായെ നിയമിച്ചു. ജസ്റ്റിസ് അരിജിത്ത് പസായത്താണ് വൈസ് ചെയര്‍മാന്‍.
സംഘത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, സിബിഐ ഡയറക്ടര്‍, റോ തലവന്‍, റവന്യൂ- സാമ്പത്തിക വിഭാഗം തലവന്മാര്‍ എന്നിവര്‍ സംഘത്തില്‍ അംഗങ്ങളായിരിക്കും.
ഉത്തര്‍പ്രദേശില്‍ 25 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തമുണ്ടായ സ്ഥലം മന്ത്രിമാര്‍ സന്ദര്‍ശിച്ചു. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇവ രണ്ടുമാണ് മോഡി മന്ത്രിസഭയുടെ ആദ്യ യോഗത്തിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാക്കി നിരവധി വിഷയങ്ങള്‍ ഉള്ളത് നാളത്തെ പാര്‍ലമെന്ററി സെക്‍ഷനില്‍ ചര്‍ച്ച ചെയ്യും. മന്ത്രിസഭ പുനഃസംഘടന, ടുജി അഴിമതി തുടങ്ങിയവയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ബിജെപിയുടെ വക്താവായ രവിശങ്കര്‍ പ്രസാദും മന്ത്രി രവിശങ്കര്‍ പ്രസാദും രണ്ട് ആളാണെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ തീരുമാനിക്കാനും നടപടികള്‍ എടുക്കാനും ഇനിയും സമയമുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.