1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. Will visit Modi on June 2: Umman Chandy

മോഡിയെ ജൂണ്‍ രണ്ടിന് സന്ദര്‍ശിക്കുമെന്ന് ഉമ്മന്‍‌ചാണ്ടി

പ്രധാനമന്ത്രി നരേന്ദ്ര മോഡി
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജൂണ്‍ രണ്ടിന് താന്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ മോഡി തന്നെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം അന്നു തന്നെ താന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളായതിനാലാണ് സത്യപ്രതിജ്ഞയ്ക്ക് പോകാന്‍ കഴിയാത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
 
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,​ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നില്ല. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ചാണ് ജയലളിത വിട്ടു നില്‍ക്കുന്നത്.