ന്യൂഡൽഹി|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (12:05 IST)
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച്
ശിവസേന രംഗത്ത്. അവധിക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ സംസാരിച്ചു തുടങ്ങി, നൂറ് രാഹുൽ ഗാന്ധി വന്നാൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തി പ്രഭാവത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നും സേന മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി.
മോഡിക്കെതിരെ സ്യൂട്ട് ബൂട്ട് സർക്കാർ എന്ന രാഹുലിന്റെ പരാമർശത്തെയും ശിവസേന വിമർശിക്കുന്നുണ്ട്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് സ്യൂട്ട്കേസ് രാഷ്ട്രീയം അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.