സ്യൂട്ട്കേസ് സര്‍ക്കാരിനെക്കാള്‍ ഭേദമാണ് സ്യൂട്ടും ബൂട്ടുമിട്ട സര്‍ക്കാരെന്ന് മോഡി

Last Modified ഞായര്‍, 31 മെയ് 2015 (11:57 IST)
ബൂട്ട് സര്‍ക്കാറാണ് സ്യൂട്ട്കേസ് സര്‍ക്കാരിനെക്കാള്‍ ഭേദമാണ് കോട്ടും ബൂട്ടും ധരിച്ച സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. മോഡി സര്‍ക്കാര്‍ സ്യൂട്ട് ബൂട്ട് സര്‍ക്കാരാണെന്ന
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയായാണ് മോഡി ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണ് കോട്ടും ബൂട്ടും ധരിച്ച സര്‍ക്കാരെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് പൊടുന്നനെയാണ് പാവപ്പെട്ടവരെ പറ്റി ഓര്‍മ്മ വരുന്നത് മോഡി പറഞ്ഞു. മൂന്ന് ലക്ഷത്തോളം കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കോണ്‍ഗ്രസിന് ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും മോഡി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :