മോഡിയെ വിമര്‍ശിച്ചതിന് വിദ്യാര്‍ത്ഥി കൂട്ടായ്മയെ നിരോധിച്ചതില്‍ പ്രതിഷേധം ഇരമ്പുന്നു

ചെന്നൈ:| Last Modified ശനി, 30 മെയ് 2015 (14:46 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്
മദ്രാസ് ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിള്‍ (എപിഎസ്സി) എന്ന് സംഘടനയ്ക്ക് നിരോധം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം.

നടപടിക്കെതിരെ ഡിവൈഎഫ്ഐ ഉള്‍പ്പടെയുള്ള നിരവധി യുവജന സംഘടനകള്‍ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ ഐഐടിയിലേയ്ക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സംഭവത്തില്‍ മറ്റ് യുവജന സംഘടകളും വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ വിഷയത്തില്‍
മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിക്കു മുന്നില്‍ എന്‍എസ് യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :