നരേന്ദ്ര മോഡിയെ വധിക്കുമെന്നു ഭീഷണി കത്ത്; ഒരാള്‍ അറസ്റ്റില്‍

അടൂര്‍| Last Modified വെള്ളി, 29 മെയ് 2015 (13:05 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കുമെന്നു ഭീഷണി കത്തയച്ചയാള്‍ അറസ്റ്റില്‍. വയനാട് കൃഷ്ണഗിരി സ്വദേശി എന്‍ ഡി തോമസ് എന്നയാളാണ് അറസ്റിലായത്. അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.

മോഡി കേരളത്തില്‍ വന്നാല്‍ കൊല്ലാന്‍ ചാവേറുകളെ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു കത്തിലെ ഭീഷണി. അടൂര്‍ ബിജെപി ഓഫീസില്‍ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി നേതാക്കള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പോലീസ് നടത്തിയ അ്വഷണത്തിലാണു പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ തോമസിനെ റിമാന്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :