മോഡി ജമ്മുവില്‍; പാക് ആക്രമണത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല

നരേന്ദ്ര മോഡി , ഇന്ത്യ പാകിസ്ഥാന്‍, അതിര്‍ത്തിയില്‍ സംഘര്‍ഷം
ജമ്മു| jibin| Last Modified വെള്ളി, 17 ജൂലൈ 2015 (14:50 IST)
ദോഗ്ര ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജമ്മുവില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് മനസ് തുറന്നില്ല. 1998ല്‍ ഇഎംഎസ് നമ്പൂതിപ്പാടിന്‍റെ സംസ്‌കാരത്തില്‍ എല്‍ കെ അദ്വാനി പങ്കെടുത്തത് രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ പാടില്ല എന്നതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീര്‍ ധനമന്ത്രിയായ ഗിരിധരിലാല്‍ ദോഗ്രയുടെ ജന്മശതാബ്ധി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ജമ്മുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാന ഗവര്‍ണ്ണര്‍ എന്‍എന്‍ വോറ, മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദ് എന്നിവരുമായി ചര്‍ച്ച നടത്തി.

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ നഗരത്തിലും ചുറ്റുപാടും അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ജമ്മു യൂണിവേഴ്സിറ്റിയിലെ ജനറല്‍ സൊറാവര്‍ സിംഗ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. യൂണിവേഴ്സിറ്റി കാമ്പസിലേക്കു പരിശോധന നടത്തിയേ ആള്‍ക്കാരെ പ്രവേശിപ്പിക്കുന്നുള്ളൂ. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും (എസ്പിജി) രഹസ്യാന്വേഷണ വിഭാഗങ്ങളും നഗരത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നു.

അതേസമയം അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ മോശമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ഭീകരര്‍ പലവട്ടം ശ്രമിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നാല് തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ചിരുന്നു. ഭീകരര്‍ക്ക് അവസരമൊരുക്കാന്‍ വേണ്ടിയാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പലവട്ടം വെടിവച്ചതെന്നു സംശയമുണ്ട്.

കൂടാതെ ആളില്ലാ ചാരവിമാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടേതാണ് ചാരവിമാനമെന്നും പാക് സൈന്യം ഇത് അബദ്ധത്തില്‍ വെടിവെച്ചിടുകയായിരുന്നുവെന്നുമാണ് പ്രതിരോധമന്ത്രാലയവൃത്തങ്ങള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :