ജമ്മു|
jibin|
Last Modified വ്യാഴം, 16 ജൂലൈ 2015 (09:34 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്‌ച ജമ്മു കാശ്‌മീര്‍ സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. ആര്‍എസ് പുര സെക്ടറിലെ അഞ്ച് ബിഎസ്എഫ് പോസ്റുകള്‍ക്കു നേരെയാണ് ഇന്ന് പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.
പാക് വെടിവെപ്പിനെത്തുടര്‍ന്ന് ബിഎസ്എഫ് ജവാന്‍മാര്‍ ശക്തമായി തിരിച്ചടി നടത്തുകയായിരുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച പാകിസ്ഥാൻ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. എന്നാൽ പാകിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് ഇന്ത്യയുടെ ഡ്രോൺ പാക്ക് അതിർത്തിയിൽ കടന്ന കാര്യം പാകിസ്ഥാനും ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാൻമാരടക്കം നാലു പേർക്കു പരുക്കേറ്റിരുന്നു. ജില്ലയിലെ അഖ്നൂർ സെക്ടറിലുള്ള മോലു പോസ്റ്റിലേക്ക് രാവിലെ ഒൻപതുമണി മുതൽ പാക് റേഞ്ചർമാർ വെടിവെയ്ക്കുകയായിരുന്നു. പാക് വെടിവെപ്പിനെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.