ന്യൂഡൽഹി|
jibin|
Last Modified ഞായര്‍, 12 ജൂലൈ 2015 (14:41 IST)
ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെന്ന് പ്രശാന്ത് ഭൂഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും
കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം. ബാറുടമകള്‍ക്കായി എജി ഹാജരായത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ബാറുടമകളുടെ പണംവാങ്ങി സര്‍ക്കാരിനെതിരെ വാദിക്കുന്നത് പദവിക്കു ചേര്‍ന്നതല്ലെന്നും എജിയുടെ നടപടിക്ക് ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫോർ സ്റ്റാർ ബാറുടമകൾക്കുവേണ്ടിയാണ് അറ്റോർണി ജനറൽ (എജി) മുകുൾ റോത്‌ഗി സുപ്രീംകോടതിയിൽ ഹാജരായത്. രാജ്യത്തിന്റെ പ്രഥമ നിയമ ഓഫിസർ എന്ന ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്‌തി ഒരു സംസ്‌ഥാന സർക്കാരിനെതിരെ ഹാജരാകുന്നതു ധാർമികമായും ഭരണഘടനാപരമായും ശരിയാണോയെന്നതു ചർച്ചാവിഷയമായിരുന്നു. എന്നാൽ നിയമ മന്ത്രാലയത്തിന്റെ അനുമതിയോടെയാണു താൻ ഹാജരായതെന്നായിരുന്നു എജിയുടെ വാദം.