Last Modified ബുധന്‍, 15 ജൂലൈ 2015 (15:03 IST)
രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തുന്ന ഇഫ്‌താര്‍ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. കഴിഞ്ഞ വര്‍ഷവും മോഡി പങ്കെടുത്തിരുന്നില്ല. രാഷ്ട്രപതി ഭവനില്‍ ഇന്നാണ് ഇഫ്താര്‍ വിരുന്ന് നടക്കുക. കഴിഞ്ഞ വര്‍ഷവും മോഡി രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല.
ഇന്ന് വൈകീട്ട് മോഡി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണുന്നതിനാലാണ് മോഡി ഇഫ്താറില്‍ പങ്കെടുക്കാടുക്കാത്തതെന്നാണ് വിശദീകരണം. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എട്ടില്‍ അഞ്ചും ഭരിക്കുന്നത് കോണ്‍ഗ്രസാണ്. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നതിനായി യോഗം മാറ്റിവയ്ക്കണെന്ന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായണ് സൂചന.
എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. മുസ്‌ലിം വിഭാഗത്തോടുള്ള മോഡിയുടെ എതിര്‍പ്പാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.