അഭിറാം മനോഹർ|
Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (22:07 IST)
അഫ്‌ഗാനിസ്ഥാൻ മറ്റ് രാജ്യങ്ങൾക്കെതിരായ ഭീകരതയുടെ താവളമായി മാറരുതെന്ന് ബ്രിക്‌സ് ഉച്ചകോടി. അഫ്‌ഗാനിലെ ഐഎസ് സാന്നിധ്യത്തിലും ലഹരിക്കടത്തിലും യോഗം ആശങ്ക രേഖപ്പെടുത്തി.
ഭീകരത നേരിടാൻ സാങ്കേതിക മേഖലയിലടക്കം സഹകരണം വേണമെന്നും കൊവിഡ് പ്രതിസന്ധിയെ ഒന്നിച്ച് മറികടക്കണമെന്നും ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരതക്കെതിരെ ഒന്നിച്ചുനിൽക്കുമെന്ന ഡൽഹി പ്രഖ്യാപനം ബ്രിക്‌സ് ഉച്ചകോടി അംഗീകരിച്ചു.
അതേസമയം അഫ്‌ഗാനിൽ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം പുതിയ പ്രതിസന്ധിയുണ്ടാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. അഫ്‌ഗാനിൽ സമാധാനപരമായ സർക്കാർ രൂപീകരണം നടക്കണമെന്നും ബ്രിക്‌സ് ഉച്ചകോടിയിൽ നേതാക്കൾ ആവശ്യപ്പെട്ടു.