അഭിറാം മനോഹർ|
Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (19:42 IST)
പ്രമുഖ വാഹനനിർമാതാക്കളായ ഫോർഡ് തങ്ങളുടെ ഇന്ത്യയിലെ ഉത്‌പാദനം അവസാനിപ്പിക്കുന്നു. രാജ്യത്തെ രണ്ട് പ്ലാന്റുകളുടെയും പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വർഷം അവസാനത്തോടെയും ചെന്നൈയിലെ എൻജിൻ നിർമാണ യൂണിറ്റ് അടുത്ത വർഷം രണ്ടാംപാദത്തോടെയുമാകും അവസാനിപ്പിക്കുകയെന്ന് കമ്പനി അറിയിച്ചു. 2017ൽ ജനറൽ മോട്ടോഴ്‌സും ഇന്ത്യയിലെ പ്രവർത്തനം നിർത്തിയിരുന്നു. 1948ലാണ് ഫോർഡ് ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചത്.