1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian supporting staff tested positive for covid19

മാഞ്ചസ്റ്റർ ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ ക്യാമ്പിൽ വീണ്ടും കൊവിഡ്, പരിശീലനം ഉപേക്ഷിച്ചു

കൊവിഡ്
ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റ് നാളെ മാഞ്ചസ്റ്ററിൽ ആരംഭിക്കാനിരിക്കെ ആശങ്ക സൃഷ്ടിച്ച് ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ്. ഇതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പരിശീലന സെഷന്‍ ഉപേക്ഷിച്ചു.
 
നേരത്തെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മാത്രം മുൻപാണ് ഈ വിവരം അറിയിച്ചത്. പിന്നാലെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കൊവിഡ് കണ്ടെത്തിയിരുന്നു.
 
ഒരു സപ്പോര്‍ട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ബാധിതര്‍ നാലായി ഉയർന്നു.നിലവിൽ നാലു ടെസ്റ്റുകളിൽ 2 എണ്ണം ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. മാഞ്ചസ്റ്ററില്‍ നാളെയാണ് ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിന് തുടക്കമാവുക.
അടുത്ത ലേഖനം
ബെരെറ്റിനിയെ വീഴ്‌ത്തി ജോക്കോവിച്ച് സെമിയിൽ, കലണ്ടർ സ്ലാം നേട്ടത്തിന് തൊട്ടരികെ