1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 43,263 new COVID19 cases

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 43,263; മരണം 338

India
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 43,263. കഴിഞ്ഞമണിക്കൂറുകളില്‍ 40,567 പേര്‍ രോഗമുക്തി നേടി. അതേസമയം 24 മണിക്കൂറിനുള്ളില്‍ കൊവിഡ് മൂലം 338 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,31,39,981 ആയി.
 
നിലവില്‍ 3,93,614 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയില്‍കഴിയുന്നത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 4,41,749 പേരാണ്. അതേസമയം ഇതുവരെ 71,65,97,428 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
സംസ്ഥാനത്ത് രണ്ടരമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ 97 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്തവര്‍!