സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (11:49 IST)
ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. യാത്രക്കാര്‍ അധികൃതരുടെ ദയക്ക് കാത്തുനില്‍ക്കേണ്ടവരല്ലെന്ന് ജസ്റ്റിസ്മാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
2016ല്‍ ജമ്മുട്രെയിന്‍ നാലുമണിക്കൂര്‍ വൈകിയതിനെതിരെ രാജസ്ഥാന്‍ സ്വദേശിക്ക് നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇതിനെതിരെ റെയില്‍വേ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.