നാഗാലാന്റിൽ പട്ടി ഇറച്ചി വിൽക്കാം, നാഗാലാൻഡ് സർക്കാർ ഏർപ്പെടുത്തിയ നിരോധനം നീക്കി ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ശനി, 28 നവം‌ബര്‍ 2020 (15:12 IST)
പട്ടിയിറച്ചി പൂർണമായും നിരോധിച്ച നാഗാലാന്റ് സർക്കാറിന്റെ ഉത്തരവ് തടഞ്ഞ് ഗുവാഹത്തി ഹൈക്കോടതി. പട്ടി മാംസം വിൽക്കുന്നവർ നൽകിയ പരാതിയിലാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് നിരോധനം തടഞ്ഞത്.


ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സർക്കാർ പട്ടിയിറച്ചി നിരോധിക്കാൻ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിർമാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാർ ചൂണ്ടികാട്ടി. ജൂലൈ രണ്ടിനാണ് നാഗാലാന്റിൽ പട്ടിമാംസം നിരോധിച്ചുകൊണ്ട് സർക്കാർ തീരുമാനമിറക്കിയത്. പട്ടിയിറച്ചിയുടെ ഇറക്കുമതിയും സർക്കാർ നിരോധിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :