യുപിയിൽ എസ്‌മ നടപ്പിലാക്കി, ആറ് മാസത്തേക്ക് പണിമുടക്കിന് നിരോധനം

അഭിറാം മനോഹർ| Last Modified വ്യാഴം, 26 നവം‌ബര്‍ 2020 (15:59 IST)
ആറ് മാസത്തേക്ക് സസ്ഥാനത്ത് പണിമുടക്ക് നിരോധിച്ച് കൊണ്ട് ഉത്തർപ്രദേശ് സർക്കാർ. എല്ലാ സർക്കാർ വകുപ്പുകളിലും കോർപ്പറേഷനുകളിലും ആറ് മാസക്കാലത്തേക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടാണ് യോഗി സർക്കാർ എസ്‌മ(അവശ്യ സർവീസ് നിയമം) നടപ്പിലാക്കിയത്.

ഇന്ന്10 ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിനെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ യൂണിയൻ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗി സർക്കാറിന്റെ പുതിയ തീരുമാനം. എസ്‌മ നടപ്പിലുള്ള സമയത്ത് പണിമുടക്കിയാൽ തടവോ ആയിരം രൂപ പിഴയോ ലഭിക്കും. പോലീസിന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അനുമതിയുണ്ട്. 2021 മെയ് വരെയാണ് നിയമം. നേരത്തെ ഈ വർഷം മെയിലും യോഗി സർക്കാർ എസ്‌മ നടപ്പിലാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :