തിരുവനന്തപുരം|
ജോര്‍ജ്ജി സാം|
Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2020 (22:42 IST)
സംസ്ഥാനത്ത് മൂന്നാം തീയതി മുതല്‍ 31 വരെ ആള്‍ക്കൂട്ട നിരോധനം. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് സിആർപിസി 144 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനാണ് വിലക്ക്. വിവാഹ ചടങ്ങിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാവുന്നതാണ്.
എന്നാല്‍ പ്രാദേശിക സാഹചര്യം വിലയിരുത്തി കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. നിരോധനം ശനിയാഴ്‌ച രാവിലെ ഒമ്പത് മണി മുതല്‍ നിലവില്‍ വരും.
വിവാഹവും മരണാനന്തര ചടങ്ങുകളും ഒഴികെ ആള്‍ക്കൂട്ടമുണ്ടാകുന്ന മറ്റെല്ലാ പരിപാടികളും നിരോധിച്ചു. സംസ്ഥാനത്ത് കോവിഡ് പടര്‍ന്ന് പടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നത്.