പൊറോട്ട കഴിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കില്‍ യുവാവ് മര്‍ദ്ദനമേറ്റു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (18:57 IST)
കോയമ്പത്തൂര്‍: പൊറോട്ട എടുത്ത് കഴിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കോയമ്പത്തൂര്‍ ഇടയര്‍പാളയം ശിവാജി കോളനിയിലെ ശിവകാമി നഗറില്‍ ജയകുമാര്‍ എന്ന 25 കാരനാണ് കൊലചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു കോയമ്പത്തൂര്‍ തടാകം റോഡിലെ തൊഴിലാളിയായ വെള്ളിങ്കിരി എന്ന 52 കാരനെ പോലീസ് അറസ്‌റ് ചെയ്തു.

ജയകുമാറും കൂട്ടുകാരും തടാകത്തിലുള്ള ഇഷ്ടിക കളത്തില്‍ വച്ച് മദ്യപിക്കുമ്പോള്‍ അടുത്ത് താമസ സ്ഥലത്തിരുന്നു വെള്ളിങ്കിരി പൊറോട്ട കഴിക്കുകയായിരുന്നു. തുടര്‍ന്ന് ജയകുമാര്‍ വെള്ളിങ്കിരിയുടെ സമ്മതമില്ലാതെ അയാളുടെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്ത് കഴിച്ചു. തുടര്‍ന്ന് വഴക്കും കയ്യേറ്റവുമായി. ജയകുമാര്‍ ഇഷ്ടികയെടുത്ത് വെള്ളിങ്കിരിയെ അടിച്ചപ്പോള്‍ വെള്ളിങ്കിരി അടുത്ത് കിടന്ന മരക്കഷണമെടുത്ത് ജയകുമാറിന്റെ തലയ്ക്കും ദേഹത്തും തുടര്‍ച്ചയായി മര്‍ദ്ദിച്ചതിന് തുടര്‍ന്ന് ജയകുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിവരം അറിഞ്ഞു പോലീസ് എത്തി വെള്ളിങ്കിരിയെ അറസ്‌റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :