വിവാഹത്തിന് തടസം നിന്ന കാമുകനെ വകവരുത്താന്‍ കൊട്ടേഷന്‍; കൊലയാളിക്ക് യുവതി വാഗ്ദാനം നല്‍കിയത് ഒന്നരലക്ഷം രൂപയും ലൈംഗിക ബന്ധവും

ശ്രീനു എസ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (08:12 IST)
വിവാഹത്തിന് തടസം നിന്ന കാമുകനെ വകവരുത്താന്‍ കൊട്ടേഷന്‍ നല്‍കിയത് മഹാരാഷ്ട്രയില്‍ വലിയ വാര്‍ത്തയായിരുന്നു. ഫെബ്രുവരി 25നായിരുന്നു ചന്ദു മഹാപുര്‍ എന്ന യുവാവ് കൊല്ലപ്പെടുന്നത്. വിവാഹിതനായ ഇയാളെ വിവാഹത്തിന് തടസം നിന്നതിന് കാമുകി കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 20കാരിയായ കാമുകിയും വാടകക്കൊലയാളിയും അറസ്റ്റിലായിട്ടുണ്ട്. കൊലയാളിക്ക് യുവതി വാഗ്ദാനം നല്‍കിയത് ഒന്നരലക്ഷം രൂപയും ലൈംഗിക ബന്ധവും ആയിരുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തും ബന്ധുവുമാണ് കൊലചെയ്ത ഗുജ്ജാര്‍. തലയ്ക്കടിച്ച ശേഷം കഴുത്ത് മുറിക്കുകയും മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസ് ഇരുവരേയും അറസ്റ്റുചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :