അനുബന്ധ വാര്ത്തകള്
- വേവിയ്ക്കേണ്ട, ചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇട്ടുവച്ചാൽമതി; പ്രത്യേകതരം അരി വിളവെടുത്ത് കർഷകൻ
- നാലുലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തും; വയോധികർക്ക് ഉടൻ വാക്സിനേഷൻ ആരംഭിയ്ക്കും
- കോഴിക്കോട് ട്രെയിനിൽ വൻ സ്ഫോടക വസ്തുക്കൾ, ഒരു യാത്രക്കാരി പിടിയിൽ
- ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഭാരത് ബന്ദ് തുടങ്ങി: പിന്തുണ പ്രഖ്യാപിച്ച് കർഷകരും
- ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുരുഷൻമാരിലെ മുടികൊഴിച്ചിൽ കുറയ്ക്കാം
മദ്യലഹരിയിൽ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ
ഡൽഹി: മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് സമീപം കിടന്നുറങ്ങി ഭർത്താവ്. ബുറാഡിയിലെ സന്ത് നഗറിലാണ് സംഭവം ഉണ്ടായത്. രാജ് കുമാർ എന്ന 32 കാരനാണ് 30 കാരിയായ ഭാര്യ ഹഷികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ രാജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹഷികയുടെ വീട്ടിൽവച്ചാണ് കൊലപാതകം നടന്നത്. ഫോട്ടോഗ്രാഫറായിരുന്ന രാജ് കുമാറിന് ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് രാജ്കുമാർ ഭാര്യവീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. മദ്യപാനത്തെ ചൊല്ലി രാജ്കുമാറും ഹഷികയും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവാണ് എന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹഷികയെ രാജ് കുമാർ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹത്തിന് അരികിൽ തന്നെ കിടന്നുറങ്ങി. പിറ്റേന്ന് ഉണർന്നപ്പോൾ ഭാര്യ മരിച്ചതായി മനസിലാക്കിയ രാജ് കുമാർ ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു. യുവതിയുടെ ബന്ധുക്കളാണ് ഹഷികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിൽ രാജ് കുമാർ പിടിയിലാവുകയായിരുന്നു.