അര നൂറ്റാണ്ടിന് ശേഷം നക്‌സൽ വർഗീസിന് നീതി, കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഫെബ്രുവരി 2021 (19:28 IST)
തിരുനെല്ലി കാട്ടിൽ പോലീസ് വെടിയേറ്റ് മരിച്ച നക്‌സൽ വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി,അന്നമ്മ,എം തോമസ്,എ ജോസഫ് എന്നിവർക്ക് സെക്രട്ടറിതല സമിതി ശുപാർശ ചെയ്‌ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാൻ മത്രിസഭാ യോഗം തീരുമാനിച്ചു.

1970 ഫെബ്രുവരി 18നാണ് വർഗീസ് കൊല്ലപ്പെട്ടത്. വർഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നൽകാനായിരുന്നു ഹൈക്കോടതി നിർദേശം. ഈ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :