ഭോപ്പാല്‍|
jibin|
Last Updated:
ബുധന്‍, 13 ഏപ്രില്‍ 2016 (10:14 IST)
വെളുത്തുള്ളി മോഷ്‌ടിച്ചെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. സഞ്ജയ് ബ്രിന്‍ജാല്‍ (33) എന്ന യുവാവാണ് ഒരു കൂട്ടം ആള്‍ക്കാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ ഭോപാലിലെ ഗുല്‍വ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
സമീപവാസിയായ രമേശ് എന്നയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി വെളുത്തുള്ളി അപഹരിക്കാന്‍ ശ്രമിച്ച ബ്രിന്‍ജാലിനെ പിടിക്കൂടുകയായിരുന്നു. രമേശിന്റെ സുഹൃത്തുക്കളായ മുകേഷ്, മഹേഷ്, സുഭാഷ്, ദശരഥ്, ബാലമുകുന്ദ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്.
കൊടിയമര്‍ദ്ദനത്തില്‍ അവശനായ യുവാവിനെ തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഈ സമയം ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മര്‍ദ്ദിച്ച ആറുപേരില്‍ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണെന്ന് ജില്ലാ പൊലീസ് മേധാവി രാജേഷ് ഹിംഗാര്‍ക്കര്‍ പറഞ്ഞു.