പരവൂര്‍ ദുരന്തം : ക്ഷേത്ര ഭാരവാഹികള്‍ പൊലീസില്‍ കീഴടങ്ങി

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ഉള്‍പ്പെടെ അഞ്ചുപേര്‍ പൊലീസില്‍ കീഴടങ്ങി

കൊല്ലം, പൊലീസ്, അപകടം, പരവൂര്‍ kollam, police, accident, paravur
കൊല്ലം| സജിത്ത്| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (07:37 IST)
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ഉള്‍പ്പെടെ അഞ്ചുപേര്‍ പൊലീസില്‍ കീഴടങ്ങി.
ഇന്നലെ രാത്രിയോടെയാണ് അപകടത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കീഴടങ്ങിയത്.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജയലാല്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടി പിള്ള, ഭാരവാഹികളായ സോമസുന്ദരന്‍ പിള്ള, പ്രസാദ്, രവീന്ദ്രന്‍ പിള്ള എന്നിവരാണ് കീഴടങ്ങിയത്. വെടിക്കെട്ടപകടം നടന്നശേഷം ക്ഷേത്രഭാരവാഹികളെല്ലാം ഒളിവിലായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഇവരുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങിയത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നത്. 109 പേര്‍ അപകടത്തില്‍ മരിക്കുകയും 350ലേറെ പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില അതീവ ഗുരുതരമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :