ക്വാറികളിലും പടക്ക കടകളിലും റെയ്ഡ്; കാര്യമായ സുരക്ഷാസംവിധാനങ്ങ‌ളില്ലെന്ന് പൊലീസ്

ക്വാറികളിലും പടക്ക കടകളിലും റെയ്ഡ്; കാര്യമായ സുരക്ഷാസംവിധാനങ്ങ‌ളില്ലെന്ന് പൊലീസ്

കണ്ണൂർ| aparna shaji| Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (12:14 IST)
വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പടക്ക കടകളിലും ക്വാറികളിലും പൊലീസ് റെയ്ഡ് നടത്തി. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെയ്ഡ് നടന്നത്. ജില്ലാ പൊലീസ് ചീഫുമാരുടെ നിർദേശത്തെത്തുടർന്ന് പ്രിൻസിപ്പൽ എസ്ഐ പി നാരായണൻ, അഡീ. എസ്.ഐ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വൻ സ്ഫോടനത്തിന് കാരണമായേക്കാവുന്ന വസ്തുവകൾ ഉണ്ടോ എന്നായിരുന്നു പൊലീസ് പ്രധാനമായും പരിശോധിച്ചത്. അമിതമായ സ്ഫോടന വസ്തുക്കളോ പടക്കങ്ങ‌ളോ ശേഖരിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. എന്നാൽ പടക്ക കടകളിൽ കാര്യമായ സുരക്ഷാസംവിധാനങ്ങ‌ൾ ഒന്നും തന്നെ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള കടകളിൽ മുൻകരുതൽ എടുക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

നിശ്ചിത അളവിൽ കൂടുതൽ പടക്കങ്ങ‌ൾ ശേഖരിക്കരുതെന്ന് പൊലീസ് ഉടമകൾക്ക് നിർദേശം നൽകി. നീലേശ്വരത്തെ അഞ്ചോളം പടക്ക കടകളിലും കേളകത്തെ മൂന്ന് ക്വാറികളിലുമായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. സുരക്ഷയ്ക്കായി അടിയന്തിര വാതിലുകളും തീ കെടുത്തുന്ന യന്ത്രങ്ങ‌ളും സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :