കരിയും വേണ്ട കരിമരുന്നും വേണ്ട, അറപ്പും ഭയവും നൽകുന്ന ധൂർത്ത് നിർത്തലാക്കണം: ആർ എസ് എസ്

കരിയും വേണ്ട കരിമരുന്നും വേണ്ട, അറപ്പും ഭയവും നൽകുന്ന ധൂർത്ത് നിർത്തലാക്കണം: ആർ എസ് എസ്

ന്യൂഡ‌ൽഹി| aparna shaji| Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (10:54 IST)
കോടിക്കണക്കിന് പണം ചെലവാക്കികൊണ്ടുള്ള ക്ഷേത്ര ആചാരങ്ങ‌ൾ നിർത്തലാക്കണമെന്ന് ആർ എസ് എസ്. വെടിക്കെട്ടിനും ആനയെഴുന്നള്ളത്തിനും കോടിക്കണക്കിന് രൂപയാണ് മുടക്കുന്നതെന്നും വളരെകാലമയി നടത്തിവരുന്ന ഇത്തരം ആചാരങ്ങ‌ൾ ചടങ്ങുകൾ മാത്രമായി ഒതുക്കണമെന്നും ആർ എസ് എസ് അഖിലഭാരതീയ സഹപ്രചാർ പ്രമുഖ് ജെ നന്ദകുമാർ പറഞ്ഞു.

പണം ചിലവാക്കികൊണ്ടുള്ള ക്ഷേത്ര ഉത്സവങ്ങ‌ൾ നടത്തുന്നത് നിർത്തി പകരം സേവന കർമങ്ങ‌ൾക്കായി പണം ചിലവാക്കണം. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ എന്നും ഓർമിക്കണം. പൊന്ന് വെക്കുന്നിടത്ത് പൂവ് വെച്ച് ആചാരങ്ങ‌ളും ആഘോഷങ്ങ‌ളും നടത്താൻ കഴിയണമെന്നും ക്ഷേത്രോത്സവങ്ങളോട് അനുബന്ധിച്ച് അറപ്പും ഭയപ്പാടും സൃഷ്ടിക്കുന്ന ധൂര്‍ത്ത് നിര്‍ത്തലാക്കണമെന്നും അദ്ദേഹം അറിയിച്ചു.

കാലാം മാറിയെന്നും പണ്ടത്തേതു പോലെ വിശാലമായ സ്ഥലലഭ്യത ഇപ്പോൾ കുറവാണെന്നും അതിനാൽ ഇടുങ്ങിയ സ്ഥലത്ത് വെടിക്കെട്ടുകൾ നടത്തുന്നത് അപകടം സൃഷ്ടിക്കുമെന്നുംആതിന്റെ വലിയൊരു തെളിവാണ് പരവൂർ ദുരന്തമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്ര ചടങ്ങുകളും ആചാരങ്ങ‌ളും കാലാനുസൃതമായി നിർത്തലാക്കണമെന്ന് അദ്ദേഹം അറിയിച്ചു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :