ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 2 ജൂലൈ 2021 (10:09 IST)
അഞ്ചല്‍: സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാര്‍ത്തിക ബസ് ഉടമ അഗസ്ത്യക്കോട് സ്വദേശി ഉല്ലാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്.

നിമ്മാണം നടക്കുന്ന അഞ്ചല്‍ ബൈപ്പാസിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതിനടുത്ത് മൊബൈല്‍ ഫോണ്‍, വാച്ച്, കത്തിക്കരിഞ്ഞ നിലയില്‍ ഒരു ജോഡി ചെരുപ്പ് എന്നിവ ലഭിച്ചു. സമീപത്തെ ഫോണില്‍ നിന്ന് ലഭിച്ച വിവരത്തിലാണ് മരിച്ചത് ഉല്ലാസ് ആണെന്ന് കണ്ടെത്തിയത്.

സഹോദരങ്ങള്‍ക്കൊപ്പം ഒരു ഫാമും രണ്ട് സ്വകാര്യ ബസുകളും നടത്തുന്ന ഉല്ലാസ് അവിവാഹിതനാണ്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :