സർക്കാർ ആശുപത്രിയിലെ വിൻഡോ ഗ്രില്ലിൽ നവജാത ശിശുവിനെ തൂക്കി‌ക്കൊന്ന നിലയിൽ

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ഞായര്‍, 4 ജൂലൈ 2021 (11:55 IST)
സർക്കാർ ആശുപത്രിയിലെ ജനൽ‌ക്കമ്പിയിൽ നവജാത ശിശുവിനെ തൂക്കിക്കൊന്ന നിലയിൽ കണ്ടെത്തി. കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ ചിന്താമണി സർക്കാർ ആശുപത്രിയിലെ ടോയ്‌ലറ്റ് ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം.

ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ആശുപത്രി ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ ചുരിദാർ ധരിച്ച ഒരു സ്ത്രീ നവജാത ശിശുവിനെ ടോയ്‌ലറ്റിൽ കൊണ്ടുപോകുന്നതായി പതിഞ്ഞിട്ടുണ്ട്. ഈ യുവതി കുഞ്ഞിനെ കൊല ചെയ്‌തശേഷം വാഷ്‌റൂമിൽ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. സംഭവത്തിൽ ഐപിസി 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :