അനുബന്ധ വാര്‍ത്തകള്‍
- യൂബര്‍ ഡ്രൈവറുടെ കൊലപാതകത്തില്‍ രണ്ട് പേര് അറസ്റ്റിലായി
- തലസ്ഥാനത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍
- ജോര്‍ജ് ഫ്ളോയിഡ് വധം: കുറ്റക്കാരനായ പൊലീസുകാരന് ഇരുപത്തിരണ്ടര വര്‍ഷം തടവ്
- അഞ്ചു മാസങ്ങള്‍ക്കിടയില്‍ 424 ഗാര്‍ഹിക പീഡനക്കേസുകള്‍
- ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ദുരഭിമാനകൊല: പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി
തെന്മല: തമിഴ്നാട്ടിലെ തെങ്കാശി ജില്ലയില്‍ പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം ദുരഭിമാനകൊല എന്ന് കരുതുന്നതായി പോലീസ്. തെങ്കാശി ആലംകുളം ഊത്തുമല തെക്കു കാവലാകുറിച്ചി ഗ്രാമത്തില്‍ മാരിമുത്തുവിന്റെ മകള്‍ ശാലോം ഷീബ എന്ന 19 കാരിയാണ് കഴിഞ്ഞ ദിവസം രാവിലെ സ്വന്തം പിതാവില്‍ നിന്നുള്ള വെട്ടേറ്റു മരിച്ചത്.
ഒരു വര്‍ഷം മുമ്പായിരുന്നു അയല്‍ ഗ്രാമത്തിലെ മുത്തരാജിനെ ശാലോം ഷീബ പ്രണയിച്ചു വിവാഹം ചെയ്തത്. ഇതാണ് കൊലപാതകത്തിനുള്ള വിരോധം എന്നാണു സൂചന. വിവാഹ ശേഷം മുത്തുരാജ്ഉം ഷാലോമും കഴിഞ്ഞ ദിവസം ഊത്തുമല ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തി. ശാലോം മാതാപിതാക്കളെ കാണാനായി സ്വന്തം വീട്ടിലും ചെന്ന്.
എന്നാല്‍ ശാലോമിനെ കണ്ട മാരിമുത്തു രോഷാകുലനാവുകയും വെട്ടുകത്തി കൊണ്ട് വെട്ടുകയുമായിരുന്നു. തലയ്ക്കും കൈക്കും വെട്ടേറ്റ ശാലോമിനെ പാളയംകോട്ടയ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റിലായ മാരിമുത്തുവിനെ തെങ്കാശി കോടതി റിമാന്‍ഡ് ചെയ്തു.