1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Canadian PM invites Modi to G7 summit

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

നേരത്തെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.

Narendra Modi, Pahalgam Attack, Narendra Modi against Pakistan, India vs Pakistan, PM Narendra Modi Speech Pahalgam Attack, Modi Speech Live Updates, നരേന്ദ്ര മോദി, പഹല്‍ഗാം ആക്രമണം, പാക്കിസ്ഥാനെതിരെ മോദി
ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡയില്‍ നടക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടികാഴ്ച നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. 
 
ഇതിനിടയിലാണ് കാനഡയിലേക്ക് പ്രധാനമന്ത്രി മോദിക്ക് ക്ഷണം ലഭിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ക്ഷണിച്ചതില്‍ സന്തോഷം ഉണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു. കഴിഞ്ഞ ആറുവര്‍ഷവും പ്രധാനമന്ത്രി മോദിക്ക് ജി7 ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു.
 
എന്നാല്‍ ഇത്തവണ ഉച്ചകോടി കാനഡയില്‍ നടക്കുന്ന സാഹചര്യത്തില്‍ ക്ഷണം ലഭിക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇന്ത്യ-കാനഡ ബാന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മോദി പറഞ്ഞു.
അടുത്ത ലേഖനം
Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം