ഹിജാബ് വിവാദം: വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് കർണാടക

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (17:46 IST)
ഹിജാബ് വിവാദത്തെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ സ്കൂളുകൾക്കും കോളേജുകൾക്കും 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് വിലക്കിയതിനെതിരെ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസിൽ വാദം കേൾക്കുന്നത് നാളെയും തുടരും.സംഘര്‍ഷങ്ങള്‍ക്കിട വരുത്താതെ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കോടതിയും വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :