1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid 19 in karnataka

കൊവിഡ്: കർണാടകയിൽ 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ വൻ രോഗവ്യാപനം

കൊവിഡ്
കർണാടകയിൽ കൊവിഡ് പോസിറ്റീവാകുന്ന 10 വയസിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളിൽ റിപ്പോർട്ട് ചെയ്തത്. ഡിസംബറിൽ ഇതു 376ഉം, നവംബറിൽ ഇത് 332ഉം ആയിരുന്നു.
 
പ്രതിദിനം ശരാശരി 585 കുട്ടികൾക്ക് കൊവിഡ് പോസിറ്റീവാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളിലെ കോവിഡ് വ്യാപനം കഴിഞ്ഞ മേയ് മാസത്തിനു ശേഷം ആദ്യമായാണു സംസ്ഥാനത്തു 10,000 കടക്കുന്നത്. അതേസമയം കുട്ടികളിൽ രോഗത്തിന്റെ ലക്ഷണങ്ങളും തീവ്രതയും കുറവാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വിഎസ് അച്യുതാനന്ദനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ കേസില്‍ അനുകൂല വിധി