1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mother Suicide News

വൈകി കിട്ടിയ കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോയെന്ന് ഭയം; ഇരട്ടകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 29കാരി ആത്മഹത്യ ചെയ്തു

Suicid News
വൈകി കിട്ടിയ കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുമോയെന്ന് ഭയന്ന് ഇരട്ടകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 29കാരി ആത്മഹത്യ ചെയ്തു. ബീദ സന്ധ്യ റാണി എന്ന 29 കാരിയാണ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സന്ധ്യ റാണി എഴുതിയതായി കരുതപ്പെടുന്ന കുറിപ്പില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
 
2017ല്‍ സന്ധ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു. പിന്നീട് 2018ല്‍ സന്ധ്യ ജന്മം നല്‍കിയ പെണ്‍കുഞ്ഞും മരണപ്പെട്ടു. ഈ മാസം പതിനൊന്നിനാണ് സന്ധ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതില്‍ പെണ്‍കുഞ്ഞിന് ആരോഗ്യ പ്രശ്‌നമൊന്നും ഇല്ലായിരുന്നെങ്കിലും ആണ്‍കുഞ്ഞിനെ ഭാരക്കുറവിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇനിയും കുഞ്ഞിന് അസുഖം വരുമോ എന്ന ആശങ്കയിലായിരുന്നു സന്ധ്യ.
അടുത്ത ലേഖനം
Aadhaar Authentication History : നിങ്ങളുടെ ആധാര്‍ നമ്പര്‍ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടോ? അറിയാന്‍ വഴിയുണ്ട്, ഇങ്ങനെ ചെയ്താല്‍ മതി