1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicid News Rummy App

ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ട വിഷമത്തില്‍ എഞ്ചിനിയറിങ് കോളേജിലെ ലാബ് അസിസ്റ്റന്റ് ആത്മഹത്യ ചെയ്തു

Suicid News Rummy App
ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ട വിഷമത്തില്‍ എഞ്ചിനിയറിങ് കോളേജിലെ ലാബ് അസിസ്റ്റന്റ് ആത്മഹത്യ ചെയ്തു. എലവഞ്ചേരി പനങ്ങാട്ടിരി അമ്പലപ്പറമ്പില്‍ ഗിരീഷാണ് മരിച്ചത്. 38 വയസായിരുന്നു. ചെറുതുരുത്തിയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ലാബ് അസിസ്റ്റന്റാണ് ഗിരീഷ്.
 
ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിന് രൂപ റമ്മി കളിച്ച് ഗിരീഷിന് നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 
ഭാര്യയും രണ്ടുകുട്ടികളും തൃശ്ശൂര്‍ മാടക്കത്തറയിലെ അവരുടെ വീട്ടിലേക്ക് പോയിരുന്നു. ഗിരീഷ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പ്രതിമാസ വായ്പ തിരിച്ചടവ് ഇനിയുമുയരും: റിപ്പോ നിരക്ക് വീണ്ടുമുയർത്തി റിസർവ് ബാങ്ക്