വിവാഹം താല്പര്യമില്ലെങ്കിൽ സന്യസിക്കണം, ലിവ് ഇൻ റിലേഷൻഷിപ്പ് അതെന്ത് ഏർപ്പാടാണ്? വിമർശനവുമായി മോഹൻ ഭാഗവത്

Mohan Bhagwant
അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2025 (12:03 IST)
ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലുള്ളവര്‍ കുടുംബമെന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് ആര്‍എസ്എസ് സര്‍ സംഘ ചാലക് മോഹന്‍ ഭാഗവത്. വിവാഹം കഴിക്കാന്‍ താത്പര്യമില്ലെങ്കില്‍ സന്യസിക്കുകയാണ് വേണ്ടത്. കുടുംബം, വിവാഹം എന്നിവയെല്ലാം ശാരീരിക സംതൃപ്തിക്ക് വേണ്ടി മാത്രമല്ല. സമൂഹത്തില്‍ ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്ന് പഠിക്കാനുള്ള സംവിധാനം കൂടിയാണ്.

നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപാരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടത് പ്രധാനമാണ് ഒരു ദമ്പതിക്ക് കുറഞ്ഞത് 3 കുട്ടികളെങ്കിലും വേണം. 19 മുതല്‍ 25 വരെയുള്ള പ്രായത്തില്‍ വിവാഹം നടക്കുകയും 3 കുട്ടികള്‍ ഉണ്ടാവുകയും ചെയ്യുകയാണെങ്കില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആരോഗ്യം നന്നായിരിക്കും. മോഹന്‍ ഭാഗവത് പറഞ്ഞു.


അതേസമയം ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ സഹായം നല്‍കണമെന്നും
വിഷയത്തില്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പിക്കാന്‍ ഇന്ത്യ ആവശ്യമായത് ചെയ്യണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇതിനകം സര്‍ക്കാര്‍ ഇത് ചെയ്യുന്നുണ്ടാകുമെന്ന് താന്‍ കരുതുന്നതായും ആര്‍എസ്എസ് മേധാവി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :