അനുബന്ധ വാര്‍ത്തകള്‍
- വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി
- യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും
- കീവിന് മുകളിൽ തീമഴ പെയ്യിച്ച് റഷ്യ, യുക്രെയ്ന് മുകളിൽ പരക്കെ വ്യോമാക്രമണം
- 4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം
- Delhi Red Fort Blast: ഡൽഹിയിൽ വൻ സ്ഫോടനം, 9 പേർ മരിച്ചതായി റിപ്പോർട്ട്, മരണസംഖ്യ ഉയർന്നേക്കാം
2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ചെലവ് വരിക 11,718 കോടി, വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും
2027ലെ സെന്‍സസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 11,718 കോടി രൂപ ചെലവില്‍ സെന്‍സസ് നടത്താനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 2027 മാര്‍ച്ച് ഒന്ന് ആയിരിക്കും സെന്‍സസിന്റെ റഫറന്‍സ് തീയതി. ഇതിനായി വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലില്‍ തുടങ്ങും. ജനസംഖ്യ കണക്കെടുപ്പ് 2027ല്‍ നടക്കും. ഒന്നിനും അഞ്ചിനും ഇടയില്‍ ഇതിന്റെ പരിശോധന നടക്കും. ഈ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തും.
ഇത്തവണ ആദ്യമായി ഡിജിറ്റലായാകും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. മൊബൈല്‍ ആപ്പുകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ് പ്രാദേശിക ഭാഷകളിലും ഉള്‍പ്പെടുത്തും. സ്വയം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യമൊരുക്കും. 30 ലക്ഷം പേരെ സെന്‍സസ് നടപടികള്‍ക്കായി വിനിയോഗിക്കും. വയസ്, ലിംഗം, വിദ്യാഭ്യാസം, മതം,ജാതി, മാതൃഭാഷ,ഭിന്നശേഷിക്കാരുടെ കണക്ക് എന്നിവ രേഖപ്പെടുത്തും.