ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വെള്ളി, 21 നവംബര്‍ 2014 (17:32 IST)
നരേന്ദ്ര മോഡിയോടൊത്ത് ജീവിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന് മോഡിയുടെ ഭാര്യ യശോദ ബെന്‍. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യശോദ ബെന്‍ മനസ്സു തുറന്നത്. മോഡിക്ക് സമ്മതമാണെങ്കില്‍ അദ്ദേഹത്തോടൊത്ത് ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നായിരുന്നു യശോദയുടെ വാക്കുകള്‍.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പ് വഡോദരയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യശോദ ബെന്‍ തന്റെ ഭാര്യയാണെന്ന് മോഡി അംഗീകരിച്ചത്. 1968-ല്‍ കൌമാരത്തിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് നാടുവിട്ടു പോയ മോഡി ഒരിക്കലും ഭാര്യയോടൊത്ത് ജീവിച്ചിരുന്നില്ല.
നിലവില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമുള്ള പ്രത്യേക സുരക്ഷാ സംവിധാനമാണ് യശോദ ബെന്നിനും നല്‍കി വരുന്നത്.
സ്കൂള്‍ അധ്യാപികയായി വിരമിച്ച അറുപത്തിരണ്ടുകാരിയായ യശോദ ബെന്‍ നിലവില്‍ തന്റെ സഹോദരന്‍മാരോടൊത്ത് ഗുജറാത്തിലാണ് താമസം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.