സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (11:27 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് വ്യോമപാത തുറന്നു നല്‍കി പാക്കിസ്ഥാന്‍. ഇന്ത്യയുടെ ആവശ്യപ്രകാരമായിരുന്നു പാക്കിസ്താന്‍ വ്യോമപാത തുറന്നു നല്‍കിയത്. അഫ്ഗാനിസ്ഥാനിലൂടെ അമേരിക്കയിലെത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ അത് മാറ്റുകയായിരുന്നു. നേരത്തേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശ്രീലങ്കയില്‍ പോകാന്‍ ഇന്ത്യ വ്യോമപാത തുറന്നു നല്‍കിയിരുന്നു.