സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (11:03 IST)
ഗുജറാത്ത് ലഹരിവേട്ടയില്‍ എട്ടുപേര്‍ അറസ്റ്റിലായെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ അഞ്ചുപേര്‍ അഫ്ഗാന്‍ പൗരന്മാരാണ്. ഗുജറാത്ത് തുറമുഖത്തുനിന്ന് 21,000കോടി രൂപ വിലവരുന്ന മയക്കുമരുന്നായിരുന്നു പിടിച്ചെടുത്തത്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയായിരുന്നു മുന്ദ്രാ തുറമുഖത്ത് നടന്നത്.