തിരുവനന്തപുരത്ത് സി ഐയുടെ വീട്ടില്‍ മോഷണം; ഒന്നും കിട്ടാതെ വന്നതോടെ കള്ളന്‍ കൊണ്ടുപോയത് ഗ്യാസ് സിലിണ്ടര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (08:15 IST)
തിരുവനന്തപുരത്ത് വെള്ളനാട് സിഐയുടെ വീട്ടില്‍ മോഷണം. പൊഴിയൂര്‍ സി ഐ ബിനുകുമാറിന്റെ അടഞ്ഞുകിടന്ന വീട്ടിലാണ് മോഷണം നടന്നത്. ഒന്നും കിട്ടാതെ വന്നതോടെ കള്ളന്‍ ഗ്യാസ് സിലിണ്ടറാണ് കൊണ്ടുപോയത്. വിലപിടിപ്പുള്ളതൊന്നും കിട്ടാത്തതുകൊണ്ടായിരിക്കാം ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോയതെന്നാണ് നിഗമനം. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :