കൊല്ലം സ്വദേശിനിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് നഗ്നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു; പത്തനംതിട്ട സ്വദേശിയായ യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (18:51 IST)
കൊല്ലം സ്വദേശിനിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് നഗ്നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ട സ്വദേശിയായ യുവാവ് അറസ്റ്റില്‍. റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ വീട്ടില്‍ രാജേഷ്‌കുമാര്‍(32) ആണ് അറസ്റ്റിലായത്. യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി സമൂഹ മാധ്യമത്തിലൂടെ നഗ്നതകാട്ടാന്‍ ഇയാള്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പിന്നീട് ഇത് റിക്കോര്‍ഡ് ചെയ്യുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റുചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :