വികസന മന്ത്രവുമായി പ്രധാനമന്ത്രി നക്സല്‍ മേഖലകളിലേക്ക്

റായ്പൂര്‍| VISHNU| Last Modified ശനി, 9 മെയ് 2015 (13:24 IST)
മാവോയിസ്റ്റ്, നക്സല്‍ ബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നിട്ടിറങ്ങുന്നു. ഇതിന്റെ ഭാഗമായി മോഡി ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. മാവോയിസ്റ്റ് മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന സാമൂഹ്യ-സാമ്പത്തിക വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനലക്ഷ്യം.

എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്കരിക്കണമെന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നക്‌സല്‍ മേഖലയിലുളള പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള എഡ്യുക്കേഷന്‍ സിറ്റി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. റോഗട്ട്-ജഗ്ദാല്‍പൂര്‍ റെയില്‍പാതയുടെ രണ്ടാം ഘട്ട നിര്‍മാണത്തിന്റെയും പ്രദേശത്ത് ഒരു സ്റ്റീല്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവെയ്ക്കും.

രണ്ട് പദ്ധതികളും പ്രാവര്‍ത്തികമാകുന്നതൊടെ മാവോയിസ്റ്റ് ഭീഷണി കൂടുതലുള്ള ദന്ദേവാഡ മേഖലയുടെ മുഖഛായ തന്നെ മാറുമെന്നാണ് വിലയിരുത്തല്‍. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയില്‍മ്പങ്കെടുക്കാനെത്തിയവരെ മാവോയിസ്റ്റുകള്‍ തടഞ്ഞതായുള്ള വാര്‍ത്തകളും പുറത്തുവരുനുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :