മോഡി ഇന്ന് ദന്തേവാഡയില്‍; മാവോയിസ്റുകള്‍ 300 ഗ്രാമീണരെ ബന്ദികളാക്കി

 മാവോയിസ്റുകള്‍ 300 ഗ്രാമീണരെ ബന്ദികളാക്കി , നരേന്ദ്ര മോഡി , മാവോയിസ്റുകള്‍
ദന്തേവാഡ| jibin| Last Modified ശനി, 9 മെയ് 2015 (11:44 IST)
മാവോയിസ്റുകള്‍ നിരന്തരം ആക്രമണം നടത്തുന്ന ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് സന്ദര്‍ശനം നടത്താനിരിക്കെ 300 ഗ്രാമീണരെ മാവോയിസ്റുകള്‍ ബന്ദികളാക്കി. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ തയാറായി നിന്നവരെയാണ് ബന്ദികളാക്കിയത്. സുക്മ ജില്ലയിലാണു സംഭവം. മോഡിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയ വേളയിലാണ് മാവോയിസ്റുകള്‍ ഗ്രാമീണരെ ബന്ദികളാക്കിയത്.

മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മാവോവാദികള്‍ രണ്ടുദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. റോഡില്‍ മരം മുറിച്ചിട്ട് ഗതാഗതം മുടക്കിയിരുന്നു. പതിനായിരത്തിലേറെ അര്‍ദ്ധസൈനികരെ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിന്യസിച്ച് പല വലയങ്ങളുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15000 സുരക്ഷാ ഭടന്‍മാരെയാണ് ബസ്തറില്‍ വിന്യസിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും സംസ്ഥാന പൊലീസും സംയുക്തമായാണ് സുരക്ഷാ സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്. എന്നാല്‍ ഈ നീക്കങ്ങളെ എല്ലാം എല്ലാം തകര്‍ത്തു കൊണ്ട് മാവോയിസ്റുകള്‍ ഗ്രാമീണരെ ബന്ദികളാക്കുകയായിരുന്നു. അതേസമയം മാവോയിസ്റുകള്‍ ഗ്രാമീണരെ ബന്ദികളാക്കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മൂന്നൂ പരിപാടികളാണ് മോഡിക്ക് ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ഉള്ളത്. 4000 കോടി രൂപ ചിലവില്‍ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തുന്നത്. ദില്‍മിലി ഗ്രാമത്തില്‍ സ്റ്റീല്‍ പ്ലാന്റും റാവുഘട്ട്- ജഗ്ദല്‍പുര്‍ 140 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍പാതയുടെ രണ്ടാം ഘട്ടവും ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നടത്തും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :