ന്യൂഡല്‍ഹി|
Last Modified വ്യാഴം, 7 മെയ് 2015 (19:45 IST)
നരേന്ദ്രമോഡി സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിന്‍റെ ഭാഗമായാണ് അമേഠിയിലെ ഭക്‍ഷ്യപാര്‍ക്ക് പൂട്ടാനുള്ള തീരുമാനമെന്നും രാഹുല്‍ ആരോപിച്ചു. വികസനത്തിന്‍റെ രാഷ്ട്രീയമാണ് തങ്ങളുടേതെന്ന് തെരഞ്ഞെടുപ്പ് സമയത്ത് പറയുകയും അധികാരത്തില്‍ വന്നപ്പോള്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് മോഡിയെന്നും രാഹുല്‍ ആരോപിച്ചു.
അമേഠിയിലെ കര്‍ഷകരായ ജനങ്ങളുടെ ജീവിതത്തില്‍ ഏറെ മാറ്റം വരുത്താന്‍ ഉതകുന്നതാണ് ഭക്‍ഷ്യപാര്‍ക്ക്. ഈ പാര്‍ക്ക് നിര്‍ത്താനുള്ള തീരുമാനം പിന്‍വലിക്കണം - രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയമല്ല, പാര്‍ക്ക് സ്ഥാപിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്ന കമ്പനി പിന്‍മാറിയതാണ് ഭക്‍ഷ്യപാര്‍ക്കിന്‍റെ കാര്യത്തില്‍ സംഭവിച്ചതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പാര്‍ക്ക് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. പാര്‍ക്കിന്‍റെ കാര്യത്തില്‍ വ്യക്തിപരമായ മുന്‍കൈയെടുക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.