ന്യൂഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (17:29 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'മാന്‍ കി ബാത്ത്' ലക്ഷ്യമിടുന്നത് രാജ്യത്തെയാണെന്നും, അല്ലാതെ കോണ്‍ഗ്രസിനെയല്ലെന്നും ബിജെപി നേതാവ് മുക്‌താര്‍ അബ്ബാസ് നഖ്‌വി. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയിലുള്ള നീരസം വ്യക്‌തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ബിജെപി രംഗത്തെത്തിയത്.
ഞായറാഴ്‌ചയാണ് മാന്‍ കി ബാത്തിലുള്ള അമര്‍ഷം വ്യക്‌തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കുന്നതില്‍ മാന്‍ കി ബാത്തിലൂടെ മോഡി പരാജയപ്പെടുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
2014 ഒക്‌ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി മാന്‍ കി ബാത്ത് ഉദ്‌ഘാടനം ചെയ്‌തത്. സാധാരണ ജനങ്ങളുമായി റേഡിയോയിലൂടെ സംവദിക്കുക, ആശയങ്ങള്‍ കൈമാറുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ മോഡി ലക്ഷ്യമിടുന്നത്. മാന്‍ കി ബാത്തിന്റെ ഒമ്പതാം ഭാഗത്തില്‍ ജലം സൂക്ഷിച്ച് ഉപയോഗിക്കുന്നതിനെ കുറിച്ചും പെണ്‍മക്കളുടെ ക്ഷേമം ഉറപ്പാക്കുന്നതിനെ കുറിച്ചുമാണ് മോഡി സംസാരിച്ചിരുന്നത്.